തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതനെതിരെ ക്രിമനൽ കുറ്റം: ജില്ലാ കലക്ടർ അനുകുമാരി കാപ്പ ചുമത്തി ഉത്തരവിട്ടു.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ.സുഗതനെതിരെ ക്രിമനൽ കുറ്റം: ജില്ലാ കലക്ടർ കാപ്പ ചുമത്തി ഉത്തരവിട്ടു.
തിരുവനന്തപുരം:കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ അനു കുമാരി കാപ്പ ചുമത്തി ഉത്തരവിട്ടത്. എട്ട് വർഷത്തിനിടയിൽ വധശ്രമം, വീടുകയറി ആക്രമിക്കൽ, സ്ത്രീക്ക് നേരെ അശ്ലീല പ്രയോഗം ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകൾ സുഗതനെതിരെയുണ്ട്. 2012 മുതൽ റൗഡി ലിസ്റ്റിലുള്ള ഇയാൾ കൗൺസിലറായ ശേഷവും വധശ്രമക്കേസിൽ പ്രതിയായി. ജൂൺ ഒന്നിന് സുഗതന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ഏഴ് ദിവസത്തിനകം ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒളിവിലായിരുന്ന സുഗതനെതിരെ എട്ടാം തീയതി കാപ്പ ചുമത്തുകയും തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാൻ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













