ഗാസ സമാധാന പദ്ധതി നിരസിച്ച ഇസ്രായേൽ നടപടിയില്‍ അപലപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍

Countries including the UAE condemned Israels rejection of the Gaza peace plan

Aug 17, 2026 - 11:08
 0
ഗാസ സമാധാന പദ്ധതി നിരസിച്ച ഇസ്രായേൽ നടപടിയില്‍ അപലപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍

ഗാസ സമാധാന പദ്ധതി നിരസിച്ച ഇസ്രായേൽ നടപടിയില്‍ അപലപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍. യുഎന്‍ പ്രമേയം അടിസ്ഥാനമാക്കിയാണ് സമാധാന പദ്ധതി തയ്യാറാക്കിയത്. ഗാസ സമാധാനത്തിനുള്ള ട്രംപിന്റെ പദ്ധതിയാണ് ഇസ്രായേൽ നിരസിച്ചത്. യുഎഇയ്ക്ക് പുറമേ തുര്‍ക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവിയെ അടക്കം നിരാകരിച്ചതിനെ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചത്. ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിനായുള്ള പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പദ്ധതിയാണ് ഇസ്രയേല്‍ തള്ളിയത്. ഹമാസിനെ പൂര്‍ണമായും നിരായുധരാക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. കഴിഞ്ഞമാസം ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും പൂര്‍ണമായും നിരായുധീകരിക്കാനുള്ള കരാറിലെത്തിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ കൈമാറുന്നത് പൂര്‍ണമായും ഇസ്രയേലിനെ ആശ്രയിച്ചിരിക്കുമെന്നും എല്ലാ തരത്തിലുള്ള ആക്രമണങ്ങളും ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്നും സൈന്യത്തെ മുഴുവനായും പിന്‍വലിക്കണമെന്നുമാണ് ഹമാസ് പ്രതികരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0