സുമിത് കപൂര്‍ മറ്റൊരു പൈലറ്റിന് പകരമാണ് അന്ന് വിമാനം പറത്തിയത്
Captain Sumit Kapoor who lost his life in the plane crash that killed Ajit Pawar was flying the plane in place of another pilot
അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ ക്യാപ്റ്റന്‍ സുമിത് കപൂര്‍ മറ്റൊരു പൈലറ്റിന് പകരമാണ് അന്ന് വിമാനം പറത്തിയത്. സുമിത് കപൂറും ക്യാപ്റ്റന്‍ ശാംഭവി പഥക്കുമായിരുന്നു വിമാനം നിയന്ത്രിച്ച പൈലറ്റുമാര്‍. എന്നാല്‍ അപകടം നടന്ന ദിവസം സുമിത് കപൂറായിരുന്നില്ല ഡ്യൂട്ടിയ്ക്ക് കയറേണ്ടിയിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്. ഹോങ്കോങ്ങില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയ സുമിത് അപകടത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് ബാരാമതിയിലേക്കുളള വിമാനം പറത്താനുളള നിര്‍ദേശം സുമിത് കപൂറിന് ലഭിച്ചത്. സുമിത് കയ്യില്‍ ധരിച്ചിരുന്ന ഒരു ബ്രെയ്‌സ്ലെറ്റ് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, ശാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











