"ബി.ജെ.പി.ക്കാർ പ്രവേശനം ഗംഭീരമിക്കുന്നു. എം.എൽ.എയുടെ ഓഫീസ് ഒഴിയണമെന്ന് പറയാൻ വെറുമൊരു കൗൺസിലർക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം? ശ്രീലേഖ ഇന്നും ഡി.ജി.പി യെന്നാണോ അവരുടെ ഭാവം?- കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കഴിഞ്ഞ 7 വർഷമായി വട്ടിയൂർക്കാവ് മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് പ്രശാന്ത്. നീയമപരമായി വാടകയ്ക്ക് ഓഫീസിൽ കഴിയുകയാണ് അദ്ദേഹം.ആ ഓഫീസ് ഒഴിയണമെന്ന് പറയാൻ ശ്രി ലേഖയ്ക്ക് എവിടെ നിന്ന് കിട്ടി ഇത്രത്തോളം അഹങ്കാരം. കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു ശാസ്താ മംഗലത്തെ ജനങ്ങൾ ഇപ്പോൾ തെറ്റ് ചെയ്തുവെന്ന് മനസ്സിലായി.അവർ നീയമസഭാ തിരഞ്ഞെടുപ്പിൽ തെറ്റു് തിരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. മേയറും ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും ഇതിന് ഉത്തരം നൽകണം. ഔദ്യോഗിക ജീവിതത്തിലുടനീളം അവർ പുലർത്തിയിരുന്ന ജനവിരുദ്ധ അഹങ്കാര മനോഭാവത്തിൻ്റെ തുടർച്ചയായി ഇതിനെ കണ്ടാൽ മതിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0











