ഇരുനൂറിലധികം കേസ്സുകൾ: സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റ ചട്ടത്തിനെതിരെ നടപടി -ജില്ലാ കലക്ടർ എൻ. ദേവി ദാസ്

Mar 31, 2026 - 19:23
Mar 31, 2026 - 19:31
 0
ഇരുനൂറിലധികം കേസ്സുകൾ: സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റ ചട്ടത്തിനെതിരെ നടപടി -ജില്ലാ കലക്ടർ എൻ. ദേവി ദാസ്

200ല്‍അധികംകേസുകൾ:സമൂഹികമാധ്യമങ്ങളിലെപെരുമാറ്റചട്ടലംഘനത്തിനെതിരെ നടപടി - ജില്ലാ കലക്ടര്‍*

കൊല്ലം:സമൂഹമാധ്യമങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്ന 235 പോസ്റ്റുകള്‍ കണ്ടെത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന സമൂഹമാധ്യമ പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അനധികൃതമായി നല്‍കിയ ആവിഷ്‌കാരങ്ങളുടെ ഉറവിടങ്ങളായ രാഷ്ട്രീയകക്ഷികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായും അറിയിച്ചു.

പണംനല്‍കി വാര്‍ത്താരൂപത്തില്‍ അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയുടെ വിശദീകരണവും ബന്ധപ്പെട്ടവരില്‍ നിന്ന് തേടി. അതത് വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയാണ് നടപടി സ്വീകരിക്കുന്നത്. ചട്ടലംഘനം നടത്തുന്നവയുടേതുള്‍പ്പടെ പരസ്യങ്ങള്‍ക്കും വിവിധ മാധ്യമങ്ങളിലൂടെയുള്ള ആവിഷ്‌കാരങ്ങള്‍ക്കും ചിലവാകുന്നതുക സ്ഥാനാര്‍ഥികളുടെ ചിലവിനത്തിലാണ് ഉള്‍ക്കൊള്ളിക്കുന്നത്. വിദ്വേഷ-അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹമാധ്യമഉള്ളടക്കങ്ങള്‍ക്കെതിരെ പൊലിസ് നടപടിയും സ്വീകരിക്കുന്നുണ്ട്. അത്തരം പരമാര്‍ശങ്ങള്‍ നീക്കംചെയ്യുന്നുമുണ്ട് എന്നും അറിയിച്ചു.

കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. എസ്. സുമല്‍കുമാര്‍, നിരീക്ഷകരായ കെ. രാജന്‍ബാബു, ഇഗ്നേഷ്യസ് പെരേര, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.  

സെഞ്ച്വറിക്കൊരുസില്‍വര്‍ബാലറ്റ്’ആദരവിന്റെ ‘വോട്ടുപ്രചോദനവുമായിജില്ലാ കലക്ടര്‍

കൊല്ലം:ഒരു നൂറ്റാണ്ടിന്റെ ജീവിത തികവ് അംഗീകരിച്ച് 100 ശതമാനം വോട്ടുമുറപ്പാക്കാനായി ‘സില്‍വര്‍ലൈനുമായി’ സ്വീപ്. പെരുമണ്‍ കോലറവീട്ടില്‍ ജനാര്‍ദനന്‍ പിള്ളയുടെ 104 വയസ് പിന്നിടുന്ന വോട്ടുസാന്നിധ്യത്തിന് ആദരവുമായി വസതയിലേക്കെത്തിയത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിരേഖയെന്ന് പേരിട്ടത് അന്വര്‍ഥമാക്കി ജില്ലാ കലക്ടര്‍ പൊന്നാട അണിയിച്ചു. തലമുറകള്‍ക്ക് പ്രചോദനമാണ് നൂറാണ്ടുകളുടെ ജീവിതയാത്ര. പുതുതലമുറയെന്ന പോലെ സുപ്രധാനമാണ് മുതിര്‍ന്ന പൗരരും. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണതയിലേക്കാണ് പങ്കാളികളാകുന്നത്-ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. നൂറ് വയസ് പിന്നിട്ട ജില്ലയിലെ തിരഞ്ഞെടുത്ത വോട്ടര്‍മാരെ ആദരിക്കുന്നതിന് തുടര്‍ന്നുള്ള ദിവസങ്ങളും വിനിയോഗിക്കുമെന്ന് അറിയിച്ചു.

 

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0