അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവിനെ ആശുപത്രിയിലെശുചി മുറിയിലെ ക്ലോസ്സറ്റിലിട്ട് ഫ്ലഷ് ചെയ്തു.സംഭവം തിരുവനന്തപുരത്ത്
An unmarried girl flushed her newborn baby in the hospital toilet
കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരത: സാക്ഷ്യംവഹിച്ച് തലസ്ഥാന നഗരി.
തിരുവനന്തപുരം:അവിവാഹിതയായ പെൺകുട്ടി പ്രസവിച്ച നവജാതശിശുവിനെ ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയിലാണ് കേൾക്കുന്നവരുടെയെല്ലാം ചോരയുറഞ്ഞുപോകുന്ന ഈ സംഭവം നടന്നത്.തിരുവല്ല സ്വദേശിനിയായ പെൺകുട്ടിയാണ് ജന്മം നൽകിയ സ്വന്തം കുഞ്ഞിനോട് ഈ മൃഗീയ കൃത്യം ചെയ്തത്.വാഷ് റൂമിൽ നടന്ന നെഞ്ചുപിളർക്കുന്ന സംഭവം!
ഗർഭഛിദ്രം (അബോർഷൻ) ചെയ്യണമെന്ന ആവശ്യവുമായാണ് തിരുവല്ലക്കാരിയായ ഈ പെൺകുട്ടി തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ എത്തിയത്.
അതിനിടയിൽ കടുത്ത രക്തസ്രാവം അനുഭവിച്ചതിനെ തുടർന്ന് ബാത്റൂമിലേക്ക് പോയ പെൺകുട്ടി അവിടെവെച്ച് പ്രസവിക്കുകയായിരുന്നു.
എന്നാൽ, പെറ്റുവീണ കുഞ്ഞിന്റെ കരച്ചിലോ ജീവന്റെ തുടിപ്പോ ആ മനസ്സാക്ഷിയില്ലാത്ത പെൺകുട്ടിയെ പിന്തിരിപ്പിച്ചില്ല.
ജന്മം നൽകിയ ചോരക്കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് തെളിവ് നശിപ്പിക്കാനായിരുന്നു ആ പെൺകുട്ടിയുടെ ശ്രമം!
സംശയം തോന്നി ജീവനക്കാർ; ക്ലോസറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാൻ ഫയർഫോഴ്‌സ്
ബാത്റൂമിൽ നിന്ന് തിരിച്ചെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിലും അവസ്ഥയിലും സംശയം തോന്നിയ ആശുപത്രി സ്റ്റാഫുകൾ ചോദ്യം ചെയ്തപ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ആ സത്യം പെൺകുട്ടി വെളിപ്പെടുത്തുന്നത്.വിവരമറിഞ്ഞ് ഉടനടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.ക്ലോസറ്റിൽ കുടുങ്ങിയ ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കാനുള്ളഅതിസാഹസികവും അടിയന്തരവുമായ ശ്രമങ്ങൾ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിവരികയാണ്.കൂടെയുണ്ടായിരുന്ന 3 പേർ മുങ്ങി; പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ!
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













