മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് അജിത് പവാര്‍
Ajit Pawar is a leader who has played a major role in the political and social issues of Maharashtra
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ പ്രധന പങ്കു വഹിച്ച നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് പവാർ എന്‍സിപിയുടെ പ്രബല നേതാവായിരുന്നു. അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ ജന്മനാടായ ബാരാമതിയില്‍ വെച്ച് തകര്‍ന്നുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗവർത്തയുടെ ഞെട്ടലിലാണ് രാഷ്ട്രീയലോകം.
എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബാരാമതിയില്‍ 1959 ജൂലൈ 22ന് അദ്ദേഹത്തിന്റെ ജനനം.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികൾക്കിടയിലാണ് വളർന്നത്, ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രാദേശിക സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും ചെയ്തുകൊണ്ട്, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകി. 16 വർഷം പൂനെ ജില്ലാ കേന്ദ്ര സഹകരണ ബാങ്കിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു,
1991 ൽ ബാരാമതി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഔപചാരിക പ്രവേശനം.
അടിത്തട്ടിലുള്ളവരുമായി ശക്തമായ ബന്ധത്തിന് പേരുകേട്ട പവാർ, ജലസേചനം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലൂടെ ബാരാമതിയെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിന്റെ മന്ത്രിയായി. 2010-ലെ അശോക് ചവാന്‍ മന്ത്രിസഭയിലാണ് അജിത് ആദ്യമായി ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













