തനിക്ക് ജോലി കിട്ടിയ വിവരം അറിയിക്കാന്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയ ഒരു മകന്‍റെ വിഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്.
A video of a son running to his mother to tell her that he got a job is currently receiving applause on the internet.
തെരുവില്‍ പച്ചക്കറി വില്‍ക്കുന്ന അമ്മയ്ക്കരികിലേക്ക് കയ്യില്‍ ബൊക്കെയുമാണ് ഓടിയെത്തുന്ന യുവാവ് അമ്മയുടെ കാല്‍ക്കല്‍ വീഴുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പിന്നാലെ മകനെ വാരിപ്പുണരുന്ന അമ്മയെയും കാണാം. ഒരു സാധാരണക്കാരന്‍റെ ജീവിതവും സ്വപ്നവും എടുത്തുകാണിക്കുന്ന വിഡിയോ സൈബറിടത്ത് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വൈറലായി മാറി.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് സംഭവം. ഗോപാല്‍ സാവന്ത് എന്ന യുവാവാണ് വിഡിയോയിലുളളത്. തന്‍റെ ഏറെ നാളത്തെ സ്വപ്നമായ ജോലി ലഭിച്ച സന്തോഷമാണ് ഗോപാല്‍ അമ്മയുമായി പങ്കുവയ്ക്കുന്നത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലേക്കാണ് (CRPF) ഗോപാലിന് നിയമനം ലഭിച്ചിരിക്കുന്നതെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സന്തോഷവാര്‍ത്ത അമ്മയെ അറിയിക്കുന്നതാണ് വിഡിയോയിലുളളത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













