ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
A strong earthquake measuring 7.6 on the Richter scale struck off the coast of northeastern Japan at around 11:15 pm local time on Monday
ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടർന്ന് ഹൊക്കൈഡോ, ആവോമോരി, ഇവാറ്റെ എന്നീ പ്രിഫെക്ചറുകളിൽ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആവോമോരി പ്രിഫെക്ചറിലെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ കടലിൽ 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













