ബിഹാറിലെ മുസഫർപൂർ പ്രസാദ് ആശുപത്രിയിലെ ഐസിയുവിലെ തീപിടിത്തത്തിൽ പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്
A fire broke out in the ICU of Bihars Muzaffarpur Prasad Hospital
ബിഹാറിലെ മുസഫർപൂർ പ്രസാദ് ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം. ഔദ്യോഗിക വിവരങ്ങൾ പ്രകാരം നാല് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അപകടത്തിൽ പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പെട്ടെന്നുള്ള സ്ഫോടനവും വിഷപ്പുകയുമാണ് വലിയ ദുരന്തത്തിന് കാരണമായത്. ഓക്സിജൻ യൂണിറ്റിലെ ഷോർട്ട് സർക്യൂട്ട്ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള ഐസിയു വാർഡിലെ മോണിറ്റർ സിസ്റ്റത്തിലും ഓക്സിജൻ യൂണിറ്റിലുമാണ് ആദ്യം ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. എസി യൂണിറ്റിന്റെ സ്ഫോടനംമോണിറ്ററിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ഐസിയുവിലെ എസി യൂണിറ്റ് ശക്തമായി പൊട്ടിത്തെറിച്ചു. ഈ സ്ഫോടനം തീയുടെ തീവ്രത വർദ്ധിപ്പിക്കുകയും വാർഡിനുള്ളിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഉറങ്ങിക്കിടന്നിരുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മിനിറ്റുകൾക്കകം മരണപ്പെട്ടത്. പലരുടെയും മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഐസിയുവിന്റെ ജനലുകളും വാതിലുകളും തകർത്താണ് ഇരുപതോളം രോഗികളെ പുറത്തെത്തിച്ചത്. പരിക്കേറ്റ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













