പാവക്കുട്ടിയെ അമ്മയായി സ്വീകരിച്ച പഞ്ച് എന്ന കുട്ടി കുരങ്ങൻ ..കാണുന്നവരുടെ കണ്ണ് നിറയുന്ന കാഴ്ച

A baby monkey named Punch who adopted a baby doll as his mother after his mother abandoned him

Feb 24, 2026 - 23:55
 0
പാവക്കുട്ടിയെ അമ്മയായി സ്വീകരിച്ച  പഞ്ച് എന്ന കുട്ടി കുരങ്ങൻ ..കാണുന്നവരുടെ കണ്ണ് നിറയുന്ന കാഴ്ച

പഞ്ച്' എന്ന കുട്ടി കുരങ്ങന്റെ വീഡിയോകളാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് ഒരു പാവക്കുട്ടിയെ അമ്മയായി സ്വീകരിച്ച പഞ്ചിനെ അത്ര വാത്സല്യത്തോടും സങ്കടത്തോടും കൂടിയാണ് ഓരോരുത്തരും കാണുന്നത്. കാണുന്നവരുടെ കണ്ണ് നിറയുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക്വി വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് പഞ്ച്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വൈകാരികമായി പ്രതികരിക്കുന്നത്. 2025 ജൂലൈയിൽ ജനിച്ച പഞ്ചിനെ പ്രസവിച്ച ഉടൻ തന്നെ അമ്മ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മൃഗശാല അധികൃതർ അവനെ ഏറ്റെടുത്ത് വളർത്തി.  ഒറ്റപ്പെട്ടുപോയ പഞ്ചിന് ആശ്വാസമേകാൻ അധികൃതർ അവന്റെ കൂട്ടിലേക്ക് ഒരു പാവക്കുട്ടിയെ ഇട്ടു നൽകി. താമസിയാതെ പഞ്ച് ആ പാവയെ തന്റെ അമ്മയെപ്പോലെ സ്നേഹിച്ചു തുടങ്ങി. ഇത് ആരെയും കരളലിയിപിക്കുന്ന കാഴ്ചയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0