1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശാ വർക്കർമാർ

Asha workers say that the honorarium increase of Rs 1,000 announced by the government is insignificant and that the strike will continue

Oct 30, 2025 - 15:54
 0
1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശാ വർക്കർമാർ

1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും നിലവിൽ തുടരുന്ന സമരത്തിന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഇന്ന് അടിയന്തിരമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമാകുകയെന്നും ആശമാർ പറഞ്ഞു. നിലവിൽ കൂട്ടിയ ഓണറേറിയം തുക 1000 വളരെ നേരിയ വർധനവാണ്. സർക്കാരിന് പിടിച്ചുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ വർധനവെങ്കിലും നടപ്പിലാക്കാൻ സർക്കാർ നിർബന്ധിക്കപ്പെട്ടത്. ഇത് ആശമാർ പൊരുതിനേടിയ വിജയമാണെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0