വരും ദിവസങ്ങളിൽ ആന്ധ്രാപ്രദേശിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

According to the India Meteorological Department (IMD), heavy rainfall is likely to occur in Andhra Pradesh for the next two days.

May 23, 2025 - 14:04
 0
വരും ദിവസങ്ങളിൽ ആന്ധ്രാപ്രദേശിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

വരും ദിവസങ്ങളിൽ ആന്ധ്രാപ്രദേശിലെ സൗത്ത് കോസ്റ്റൽ, നോർത്ത് കോസ്റ്റൽ, മേഖലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ബാപത്ല, കാകിനാട, വിശാഖപട്ടണം, ശ്രീകാകുളം എന്നീ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റെപ്പള്ളെ പ്രദേശത്ത് 9 സെ.മീ മഴ രേഖപ്പെടുത്തിയപ്പോൾ കൃഷ്ണ ജില്ലയിലെ ചില ഭാഗങ്ങളിൽ 6 സെ.മീ മഴ ലഭിച്ചു. തെലങ്കാനയിലെ ആഡിലാബാദ്, കോമുറംഭീം അസിഫാബാദ്, നിർമൽ, നിസാമാബാദ്, ജഗിത്യാൽ, രാജന്നാ സിർസില്ല, മഹബൂബ്നഗർ, വാനപർത്തി, ജയശങ്കർ ഭൂപാലപ്പള്ളി, മുലുഗു, ഭദ്രാദ്രി എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക്സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഇവിടങ്ങളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0