റീല്‍സ് ആന്‍ഡ് റിയല്‍ എന്ന നിലയ്ക്ക് പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

Public representatives and public workers can interact with the people directly and indirectly.

Jun 16, 2025 - 17:06
 0
റീല്‍സ് ആന്‍ഡ് റിയല്‍ എന്ന നിലയ്ക്ക് പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നേരിട്ടും അല്ലാതെയും ജനങ്ങളുമായി സംവദിക്കാം. എന്നാൽ റീല്‍സ് ആന്‍ഡ് റിയല്‍ എന്ന നിലയ്ക്ക് പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. 
എല്ലാവരും പ്രവര്‍ത്തിച്ചുതന്നെയാണ് പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അതിലൊന്നും തെറ്റില്ല. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. ഭൂരിപക്ഷം ജനം തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ 2600 ല്‍പരം വീടുകള്‍ കയറി. വളരെ സ്‌നേഹത്തോടെയാണ് വീട്ടുകാര്‍ സ്വീകരിക്കുന്നത്. പോസ്റ്റീവ് പ്രതികരണമാണ്്നിലമ്പൂരില്‍ നിന്നും കിട്ടിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0