മുംബൈയില്‍ നേരലിൽ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു
A Malayali couple died in a road accident in Neral, Mumbai. Vinod Pillai and his wife Sushma, natives of Chengannur, died
മുംബൈയില്‍ നേരലിൽ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. താനെയുടേയും റായ്ഗഡിന്റേയും അതിര്‍ത്തിയിലാണ് നേരല്‍. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും . നാട്ടുകാര്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ വിനോദ് പിള്ള മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമയുടേയും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













