പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്തു: ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

Jun 11, 2025 - 17:47
Jun 11, 2025 - 17:53
 0
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്തു:   ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ ഡിഡിഇയോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം ഡിഡിഇ തള്ളിയിരുന്നു. 

പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ളോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് നടത്തിയ കത്തില്‍ കൂട്ടിച്ചേർത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0