പെൺമ്പിള്ളേർ മര്യാദയുള്ള ഡ്രസ്സ് ഇടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ

Trinamool Congress leader Saji Manjakkadambil says girls should wear modest clothes

Aug 27, 2025 - 13:47
 0
പെൺമ്പിള്ളേർ മര്യാദയുള്ള ഡ്രസ്സ് ഇടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ

പെൺമ്പിള്ളേർ മര്യാദയുള്ള ഡ്രസ്സ് ഇടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ലൈംഗികാതിക്രമ ആരോപണങ്ങളിൽ പരാതിക്കാരെ അധിക്ഷേപിച്ചാണ് സജി മഞ്ഞക്കടമ്പിലിന്റെ പ്രതികരണം. ആരെങ്കിലും ഫോണിൽ ചാറ്റ് ചെയ്താൽ ഞാൻ കെട്ടിക്കോളാമെന്ന് പറഞ്ഞാൽ അന്നേരം അനന്തരക്രിയ നടത്തുകയല്ല വേണ്ടത് , അതെല്ലാവരും ശ്രദ്ധിക്കണം. എനിക്ക് പെണ്മക്കളാണ് ഉള്ളത്. അവരോടും കൂടിയാണ് പറയുന്നത്. നമ്മൾ കാർന്നോമ്മാർ കുറേകൂടി ശ്രദ്ധിക്കണം. പെൺപിള്ളേർ സാമാന്യ മര്യാദയുള്ള ഡ്രസ്സ് ഇടണം. നമ്മൾ പിള്ളാരെ അഴിച്ചുവിട്ടാൽ ഇതൊക്കെ സംഭവിക്കും. രാഹുലിനെതിരെ രണ്ടുവർഷം മുൻപത്തെ കാര്യമാണ് പറയുന്നത്. നടന്ന കാര്യത്തെക്കുറിച്ചു ആരോപണം ഉന്നയിക്കാം. എന്നാൽ ഉന്നയിക്കുന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവരെകൂടി ജയിലിൽ അടക്കാനുള്ള നടപടി വേണം. വിഷയത്തിൽ സത്യസന്ധമായ നടപടി വേണമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0