പണം പോയതിനേക്കാൾ തന്നോട് വിശ്വാസ വഞ്ചന കാണിച്ചതിലാണ് വിഷമമെന്ന് ദിയ
The FIR states that the accused have stolen Rs 69 lakh from Diya Krishna's establishment.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. യു.പി.ഐ. വഴിയുള്ള പണമിടപാടിനുള്ള ക്യൂ.ആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കുറച്ചുകാലമായി ഇവർ തട്ടിപ്പ് തുടരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കണക്കിലെ വ്യത്യാസം ഞെട്ടിച്ചത്, പണം പോയതിനേക്കാൾ തന്നോട് വിശ്വാസ വഞ്ചന കാണിച്ചതിലാണ് വിഷമമെന്ന് ദിയ പ്രതികരിച്ചു. പരാതി നൽകിയാൽ പണം തിരിച്ചു തരില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതിനാലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













