നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു

Nepal's Home Minister Ramesh Lekhak has resigned after 19 people were killed in the worst violence in two decades

Sep 9, 2025 - 11:14
 0
നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അക്രമത്തിൽ 19 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. ധാർമ്മികതയുടെ പേരിൽ താൻ സ്ഥാനമൊഴിയുകയാണെന്ന് നേപ്പാളി കോൺഗ്രസ് യോഗത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിനിടെ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചു. അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരായ പ്രതിഷേധങ്ങളിൽ നേപ്പാളിലുടനീളം കുറഞ്ഞത് 19 പേരുടെ ജീവൻ അപഹരിച്ച രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ രാജി. രാജ്യവ്യാപകമായ പ്രതിഷേധത്തിൽ കാഠ്മണ്ഡുവിൽ മാത്രം 17 പേർ മരിച്ചു, സൺസാരി ജില്ലയിലെ ഇറ്റാഹാരി സിറ്റിയിൽ രണ്ട് പേർ മരിച്ചു. കാഠ്മണ്ഡുവിലെ വിവിധ സ്ഥലങ്ങളിലും മറ്റ് ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0