നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: യുവാക്കൾ പ്രതിഷേധം ശക്തമാക്കുന്നു
Army chief Ashok Raj said that the army should maintain peace after taking control of the tense Nepal
നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: യുവാക്കൾ പ്രതിഷേധം ശക്തമാക്കുന്നു കയാണ്. രൂക്ഷമായ നേപ്പാളിന്റെ നിയന്ത്രണമേറ്റെടുത്ത് സൈന്യം, സമാധാനം പാലിക്കണമെന്ന് സൈനികമേധാവി അശോക് രാജ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി. പ്രക്ഷോഭകാരികള്‍ സമാധാനം പാലിക്കണം. പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാകണം. അക്രമം തുടര്‍ന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. പിന്നാലെയാണ് സൈന്യത്തിന് നിയന്ത്രണമേറ്റെടുക്കേണ്ടി വന്നത്. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. സെപ്റ്റംബർ 4-ന്, പുതിയ നിയന്ത്രണ നിർദ്ദേശങ്ങൾ പ്രകാരം ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധങ്ങൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു - കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടി. വിമാനത്താവളത്തിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













