നീണ്ട 27വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണാഫ്രിക്ക ഐസിസി കിരീടം നേടി

South Africa won the ICC title after a long wait of 27 years

Jun 14, 2025 - 20:51
 0
നീണ്ട 27വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണാഫ്രിക്ക ഐസിസി കിരീടം നേടി

നീണ്ട 27വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണാഫ്രിക്ക ഐസിസി കിരീടം നേടി. ലോർഡ്‌സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കിരീടം നേടിയത്. രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക 4ആം ദിനം ബാറ്റിങ്ങിനെത്തിയത്. 136 റൺസ് നേടിയ ഐയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ വിജയകിരീടം ചൂടിച്ചത്. ക്യാപ്റ്റൻ ബാവുമക്കൊപ്പം താരം നേടിയ സെഞ്ച്വറി പ്രകടനം അഭിനന്ദനാർഹമാണ്. ഇരുവരും ചേർന്നെടുത്ത 147 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് കിരീട വിജയത്തിൽ വഴിത്തിരിവായത്. 1998 ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്ക് ഔട്ട് ട്രോഫി വിജയിച്ച ശേഷം ദക്ഷിണാഫ്രിക്ക കിരീടത്തിലേക്കെത്തുന്നത് ഇപ്പോഴാണ്.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0