രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ വൻ സ്ഫോടനം. രാജ്യം അതീവ ജാഗ്രതയിൽ
Blast near Red Fort in Delhi. The blast took place from a parked car. Three vehicles caught fire
ഡൽഹിയിൽ ചെങ്കോട്ടയിൽ വൻ സ്ഫോടനം. സ്ഫോടനത്തില്‍ ഇതുവരെ ഒൻപത് മരണം സ്ഥിരീകരിച്ചു. 20 പേർ ഗുരുതരാവാസ്ഥയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമാണ്. ചെങ്കോട്ട ലാല്‍കില മെട്രോ സ്റ്റേഷൻറെ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഓട്ടോ റിക്ഷ, കാർ എന്നിവ അടക്കമുള്ള ആറോളം വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ പുൽവാമ സ്വദേശി വാങ്ങിയത് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.. ഒക്ടോബർ 29 ന് ആണ് ഇയാൾ കാർ വാങ്ങിയത്. അതേസമയം, ഇയാളെ സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













