ട്വന്റി ട്വൻറിയിൽ 400 മത്സരം പൂർത്തിയാക്കിയ ധോണി മികച്ച കളിക്കാരുടെ പട്ടികയിൽ ഇടം നേടി

Dhoni, who completed 400 matches in Twenty20, has made it to the list of the best players

Apr 26, 2025 - 00:44
 0
ട്വന്റി ട്വൻറിയിൽ 400 മത്സരം പൂർത്തിയാക്കിയ ധോണി  മികച്ച കളിക്കാരുടെ പട്ടികയിൽ ഇടം നേടി

ഐപിഎല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ സൺറൈസേർസ് ഹൈദരാബാദിന് വിജയം. കളിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് സാധിച്ചില്ല. ട്വന്റി ട്വൻറിയിൽ 400 മത്സരം പൂർത്തിയാക്കിയ ധോണി ട്വന്റി ട്വന്റിയിലെ മികച്ച കളിക്കാരുടെ പട്ടികയി ഇടം നേടി. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് ധോണി, 325 മത്സരങ്ങളിൽ നിന്ന് 190 വിജയങ്ങൾ നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ വിക്കറ്റ് കീപ്പറും ധോണിയാണ്, 310-ലധികം പുറത്താക്കലുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വിക്കറ്റ് കീപ്പറുമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. 400 ടി20 മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ കളിക്കാരനായി ധോണി മാറിയിരിക്കുകയാണ്. 2008 ൽ ഐപിഎൽ ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ധോണിയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0