ആന്ധ്രക്ക് സമീപം ചക്രവാതച്ചുഴി രൂപം കൊണ്ടു: സംസ്ഥാനത്തു മഴ ശക്തമാകുന്നു
Cyclone forms near Andhra Pradesh: Rains intensify in the state
സംസ്ഥാനത്തു മഴ ശക്തമാകുന്നു. ആന്ധ്രക്ക് സമീപം ചക്രവാതച്ചുഴി രൂപം കൊണ്ടതിനാൽ ഏഴ് ദിവസം അതിതീവ്ര മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കൊങ്കൺ തീരം, ഗോവ തീരം, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിൽ ഭാഗങ്ങൾ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













