അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

The black box of the Air India plane that crashed during take-off in Ahmedabad has been recovered

Jun 13, 2025 - 19:29
 0
അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതെന്നാണ് വിവരം. അപകടം അന്വേഷിക്കുന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. വിമാനത്തിന്റെ രണ്ടു ബ്ലാക്ക് ബോക്സുകളിൽ ഒന്നായ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ ആണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. രണ്ടാമത്തെ ബ്ലാക്ക് ബോക്സായ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിനായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബ്ലാക്ക് ബോക്‌സിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തെ കുറിച്ച് നിർണായക സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0