അദൃശ്യമാകാനുള്ള ശേഷിയാണ് ബി 2 ബോംബറുകൾ വ്യോമയുദ്ധ രംഗത്ത് അതിശക്തനായി അറിയപ്പെടുന്നത്

B-2 bombers are known for their ability to be invisible. They have coatings that absorb radar waves

Jun 23, 2025 - 10:50
 0
അദൃശ്യമാകാനുള്ള ശേഷിയാണ് ബി 2 ബോംബറുകൾ വ്യോമയുദ്ധ രംഗത്ത് അതിശക്തനായി അറിയപ്പെടുന്നത്

അദൃശ്യമാകാനുള്ള ശേഷിയാണ് ബി 2 ബോംബറുകൾ വ്യോമയുദ്ധ രംഗത്ത് അതിശക്തനായി അറിയപ്പെടുന്നത്. റഡാർ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന ആവരണങ്ങളാണിവയ്ക്ക്. ബി-2 ബോംബർ അമേരിക്കൻ വ്യോമസേനയുടെ ഏറ്റവും പ്രീമിയം സ്ട്രാറ്റജിക് ബോംബറുകളിലൊന്നാണ്. 1989ൽ ആദ്യമായി പറന്നുയർന്ന ബി2 ബോംബർ 1997 ലാണ് അമേരിക്കയുടെ ഭാഗമായത്. ദീർഘദൂരം പറക്കാനുള്ള കഴിവും, ഇന്ധനം നിറയ്ക്കാതെ 11,000 കിലോമീറ്റർക്ക് മുകളിൽ യാത്രചെയ്യുന്ന ബി 2 ബോംബർ വിമാനങ്ങളിൽ യാത്രാമധ്യേ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഉണ്ട്. പറക്കും ചിറക് അഥവാ ഫ്ലൈയിങ് വിങ്  ആകൃതിയിലുള്ള രൂപമാണ്. 

ബി2 ബോംബറുകൾക്ക് വലിയ അളവിൽ ആയുധങ്ങൾ വഹിക്കാനാവും. പരമാവധി18,000 കിലോ സംഭരണശേഷി ഇവക്കുണ്ട്. സ്മാർട്ട് ബോംബുകൾ, ആണവ ബോംബുകൾ, ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ബോംബുകൾ, പ്രസിഷൻ ഗൈഡഡ് ബോംബുകൾ ഉൾപ്പെടെ പരമ്പരാഗത ബോംബുകളും ഇവയിൽ ഉപയോഗിക്കും,15000 മീറ്റർ ഉയരത്തിൽ ആക്രമണ ദൗത്യങ്ങൾ നടത്താനാകും. 

ദൈർഘ്യമേറിയ ദൗത്യങ്ങളിൽ  പൈലറ്റും മിഷൻ കമാൻഡറും ഉൾപ്പെടുന്ന ക്രൂ അംഗങ്ങൾക്ക് ടോയ്ലറ്റ്, മൈക്രോവേവ്
ഫ്രിഡ്ജ്, വിശ്രമിക്കാനുള്ള കിടക്ക എന്നി സൗകര്യങ്ങൾ ഇതിൽ  ഒരുക്കിയിട്ടുണ്ട്. നിരവധി പ്രതിരോധ സംഘർഷങ്ങളിൽ ബി 2 ബോംബറുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0