രാഹുലും തേജസ്വിയും അഴിമതിയുടെ യുവരാജാക്കന്മാരാണെന്ന് നരേന്ദ്ര മോദി പറഞ്ഞു
Narendra Modi said that Rahul and Tejashwi are the young kings of corruption
രാഹുലും തേജസ്വിയും അഴിമതിയുടെ യുവരാജാക്കന്മാരാണെന്ന് മോദി പറഞ്ഞു. ആര്‍ജെഡിയും കോണ്‍ഗ്രസും ബിഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയത് വ്യാജവാഗ്ദാനങ്ങളും വഞ്ചനയും മാത്രമാണ്. ഇവര്‍ക്ക് ബിഹാറില്‍ ഒരിക്കലും വികസനം കൊണ്ടുവരാന്‍ കഴിയില്ല. എന്‍ഡിഎ ബിഹാറില്‍ വികസനം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. മുസാഫര്‍പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ പ്രതിഷേധമറിയിച്ചാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
ഇരുവരും ആയിരം കോടിയിലധികം വരുന്ന തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് നിലവില്‍ ജാമ്യത്തിലാണെന്നും മോദി പറഞ്ഞു.
ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് ഭരണം ജംഗിള്‍ രാജ് ആയിരുന്നുവെന്നും മോദി പറഞ്ഞു. ആര്‍ജെഡി നേതാക്കള്‍ കാര്‍ ഷോറൂമുകള്‍ കൊള്ളയടിച്ചു. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ദുഷ്പ്രവര്‍ത്തികള്‍ കാരണം ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













