മുതിര്ന്ന കോണ്ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Senior Congress leader Thenala Balakrishna Pillai passed away.
മുതിര്ന്ന കോണ്ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. എം പി, എംഎല്എ, കെപിസിസി അധ്യക്ഷനായും പ്രവര്ത്തിച്ചിട്ടുണ്ട്. കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന് ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. ബാല്യകാലത്തെ പൊതുപ്രവര്ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല് അദ്ദേഹം കെപിസിസി അംഗമായി.1998 മുതല് 2001 വരെയും 2004 മുതല് 2005 വരെയും കെപിസിസി അധ്യക്ഷനായി. അടൂര് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ അദ്ദേഹം എംഎല്എയായിട്ടുണ്ട്. മൂന്ന് തവണ രാജ്യസഭാംഗമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













