ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
The first phase of voting for the Bihar assembly elections has begun. 1314 people are in the fray in 121 constituencies
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 121 മണ്ഡലങ്ങളിലായി 1314 പേരാണു മത്സരരംഗത്തുള്ളത്. 122 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. 14ന് വോട്ടെണ്ണും. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. ബിഹാറിലെ 18 മന്ത്രിമാരും മത്സരരംഗത്തുണ്ട്. രണ്ട് ഘട്ടങ്ങളിലായി 2616 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













