പെൺകുട്ടിക്ക് പാമ്പിനോട് സമാനമായ പെരുമാറ്റം: നാട്ടുകാരും വിദഗ്ധരും ആശങ്കയിൽ

Girl behaves like a snake: Locals and experts are showing concern.

Jun 1, 2025 - 10:33
 0
പെൺകുട്ടിക്ക് പാമ്പിനോട് സമാനമായ പെരുമാറ്റം: നാട്ടുകാരും വിദഗ്ധരും ആശങ്കയിൽ

ഒഡിഷയിലെ മയൂർബഞ്ച ജില്ലയിൽ നിന്നുള്ള അത്ഭുതകരമായ ഒരു സംഭവം നാട്ടുകാരെയും വിദഗ്ധരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ഒരു പെൺകുട്ടി പാമ്പിനോട് സമാനമായ പെരുമാറ്റം കാണിച്ചുകൊണ്ടിരിക്കുകയാണ്. ചക്കരപ്പാൽ ഗ്രാമത്തിലെ രബീന്ദ്ര നാഥിന്റെ മകളായ മീനാക്ഷിയിലാണ് വ്യത്യസ്ത സ്വഭാവം കണ്ടെത്തിയത്.  കുറച്ച ദിവസങ്ങൾക്ക് മുൻപ് രബീന്ദ്ര നാഥിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ വനംവകുപ്പെത്തി പിടികൂടുകയായിരുന്നു. പിന്നീടാണ് മീനാക്ഷിയിലുള്ള അസാധാരണ സ്വാഭാവം ശ്രദ്ധയിൽപെട്ടത്. പ്രാഥമിക വിലയിരുത്തലിൽ, ഇവരുടെ പെരുമാറ്റം ഒരു മാനസിക സമ്മർദ്ദത്തിന്റെയോ, മനസ്സിലുണ്ടാകുന്ന വ്യത്യസ്ത അവസ്ഥകളുടെയോ ഫലമായി വന്നതാകാമെന്ന് പറയുന്നു. തീവ്രമായ മാനസിക സമ്മർദ്ദം, ദുരന്തങ്ങൾ, അല്ലെങ്കിൽ മനോവിഭ്രാന്തി പോലുള്ള അവസ്ഥകളിൽ ചിലപ്പോൾ ഇത്തരം പെരുമാറ്റങ്ങൾ കാണാം. മുൻപ് നാഗ പഞ്ചമി, ബസന്ത് പഞ്ചമി ദിവസങ്ങളിലും ഇത്തരം പെരുമാറ്റം  മീനാക്ഷിയിൽ നിന്നുണ്ടായെന്നും ബന്ധുക്കൾ പറയുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0