പഹൽഗാം ഭീകരാക്രമണം കാശ്മീരിലെ ടൂറിസത്തെ നശിപ്പിക്കാനെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
External Affairs Minister S Jaishankar says Pahalgam terror attack is an economic war.
പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാശ്മീരിലെ ടൂറിസത്തെ നശിപ്പിക്കാൻ ആയിരുന്നു ശ്രമം.ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനും ഭീകരവാദികൾ ലക്ഷ്യംവെച്ചിരുന്നു. ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. ഭീകരർക്ക് ശിക്ഷാ ഇളവ് നൽകരുതെന്നും മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദമെന്ന് കേന്ദ്രമന്ത്രി മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരതയെ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













