ജസ്റ്റിസ് ഭൂഷൺ രാംകൃഷ്ണ ഗവായി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
Justice Bhushan Ramkrishna Gavai was sworn in as the Chief Justice of India.
ജസ്റ്റിസ് ഭൂഷൺ രാംകൃഷ്ണ ഗവായി രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യയുടെ 52 ആമത്തെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മയാണ് അദ്ദേഹത്തിന് സത്യവാങ്മൂലം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ വിരമിക്കലിനെ തുടർന്ന് ഗവായി ചീഫ് ജസ്റ്റിസായാണ് നിയമിതനായത്. ഇന്ത്യയുടെ സുപ്രീം കോടതിക്ക് ബുദ്ധമതത്തിൽപെട്ട ആദ്യ ചീഫ് ജസ്റ്റിസ് ആകുന്നത് ഗവായിയാണ്. കെ.ജി. ബാലകൃഷ്ണനു ശേഷം ചീഫ് ജസ്റ്റിസ് പദം അലങ്കരിക്കുന്ന രണ്ടാമത്തെ ദളിതനായ വ്യക്തികൂടിയാണ് ഗവായി.
1960 നവംബർ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച ഗവായി 1985-ൽ നിയമവൃത്തിയിൽ പ്രവേശിച്ചു. 2003 മുതൽ 2019 വരെ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹത്തെ പിന്നീട് 2019 മെയ് മാസത്തിൽ സുപ്രീം കോടതിയിലേക്കാണ് ഉയർത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













