കേരളപ്പിറവി ദിനം: മലയാളികൾ കേരളത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്

November 1 is Kerala Piravi Day. Kerala Piravi Day, which takes pride in the cultural heritage of the country

Oct 31, 2025 - 22:12
 0
കേരളപ്പിറവി ദിനം: മലയാളികൾ കേരളത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്

നവംബർ ഒന്ന് കേരളപ്പിറവി ദിനം. നാടിൻറെ സാംസ്‌കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന മലയാളികൾ കേരളത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. ഈ തവണ മലയാളികൾ കേരളപ്പിറവിയുടെ 69 വാർഷികമാണ് ആഘോഷിക്കുന്നത്. രാജ്യത്തിനുള്ളിൽ ഒരു പരമാധികാര സംസ്ഥാനമായി കേരളം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായാണ് ഓരോ മലയാളിയും കേരളപ്പിറവി കൊണ്ടാടുന്നത്.  1956 നവംബർ 1 ന് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളായ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ സംയോജിപ്പിച്ച് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയിലൂടെ കേരളം രൂപീകൃതമായി.  2025 ലെ കേരളപ്പിറവി കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വളർച്ചയുടെ അവിശ്വസനീയമായ യാത്രയെ ഓർമ്മിപ്പിക്കുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0