സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്
Warning that high temperatures will continue in the state
സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും കൂടിയ ചൂട് അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ മഴ കിട്ടുമെന്നും പ്രവചനമുണ്ട്. ചൂട് വർധിച്ച സാഹചര്യത്തിൽ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൻ ഒഴിവാക്കാനും അതോറിറ്റി നിർദ്ദേശം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











