വെടിക്കെട്ട് ഒഴിവാക്കി തൃശ്ശൂർ പൂരം പ്രൗഢമായി നടന്നു

Thrissur Pooram was held proudly without the fireworks

Apr 26, 2026 - 20:39
 0
വെടിക്കെട്ട് ഒഴിവാക്കി തൃശ്ശൂർ പൂരം പ്രൗഢമായി നടന്നു

വെടിക്കെട്ട് ഒഴിവാക്കി തൃശ്ശൂർ പൂരം പ്രൗഢമായി നടന്നു.മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും ദൃശ്യമനോഹരമായിരുന്നു ചടങ്ങുകൾ. പൂരപ്രേമികളുടെ മനസ്സ് നിറച്ചാണ് കുടമാറ്റം നടന്നത്. രണ്ടു മണിയോടെയായിരുന്നു വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം.  തുടർന്ന് തെക്കോട്ടിറക്കം. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും. ഗജവീരന്മാർ മുഖാമുഖം നിന്നു. കുടമാറ്റം പൂരത്തിന്റെ മാറ്റ് കൂട്ടി. നാളെ ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0