കർമ്മല ട്രസ്റ്റ് ശ്രേഷ്ഠ ആദരവും ഉപഹാര സമർപ്പണവും നടന്നു.

Sep 7, 2026 - 15:50
Sep 7, 2026 - 16:32
 0

കർബ്ബലാട്രസ്റ്റ്ശ്രേഷ്ഠസേവകരേയും അദ്ധ്യാപക വിദ്യാർത്ഥി പ്രതിഭകളെയും ആദരിച്ചു.

കൊല്ലം / പ്രവാചക സ്മരണയിൽ കർബ്ബലാ ട്രസ്റ്റ് കൗൺസിൽ നടത്തിയ നബിദിനാഘോഷത്തിന്റെ ഭാഗമായി ജമാത്തുകൾ, മദ്റസകൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ പതിറ്റാണ്ടുകളായി സേവനം ചെയ്യുന്നവർക്കു ശ്രേഷ്ഠ പുരസ്കാരവും അദ്ധ്യാപക വിദ്യാർത്ഥി പ്രതിഭകൾക്ക് അവാർഡും , പാരിതോഷികവും നൽകി ആദരിച്ചു. കർബ്ബല ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സാംസ്കാരിക ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ: ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി മണക്കാട് നജുമുദ്ദീൻ സ്വാഗതം പറഞ്ഞു. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അവാർഡ് ദാനവും മേയർ എ കെ ഹഫീസ് ആദരവ് നൽകലും എം എൽ എ വിഷ്ണു മോഹൻ മെമൊന്റോ വിതരണവും മഖ്സദ് അദ്ധ്യാപക കോഴ്സിൽ ഉന്നത വിജയം നേടിയവർക്ക് പാരിതോഷികം എക്സ് എം എൽ എ നൗശാദും നിർവ്വഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി നബിദിന സന്ദേശ പ്രഭാഷണവും നടത്തി. മുഹ്സിൻ കൊയ തങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെൻട്രൽ ക്യാബിനറ്റ് ജനറൽ കൺവീനർ ഡോ എൻ ഇല്യാസ് കൂട്ടി , മൈലക്കാട് ഷാ, മാർക്ക് അബ്ദുൽ സലാം, എസ് നാസർ, അഡ്വ എ ഷാനവാസ് ഖാൻ ,ഇ ആസാദ് പ്രസംഗിച്ചു. താലൂക്കിലെ 60മുസ്ലിം ജമാഅത്തിൽ നിന്നുമാണ് ജേതാക്കളെയും മികച്ച ദീർഘ സേവന പ്രമുഖരെയുംതെരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതൻകടക്കൽ അബ്ദുൽ അസീസ് മൗലവിയുടെ ആദരവ് മകൻ കടയ്ക്കൽ ജുനൈദും, ടി കെ ഷഹാൽ ഹസ്സൻ മുസലിയാരുടെ അവാർഡ് ടി കെഎം വിദ്യാഭ്യാസ സ്ഥാപന ട്രസ്റ്റ് അംഗം ഷഫീഖ് മുസലിയാരും , അസീസിയ മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ അസീസ് സാഹിബിന്റെ ആദരവ് മകൻ ഉം ഏറ്റുവാങ്ങി.

നേതൃസ്ഥാനത്ത് നിൽക്കുന്ന ശേഷ്ഠ സേവകരായ മൈലാപ്പൂര് വൈ എം ഹനീഫാമൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, തൃപ്പലഴികം എം എം അബ്ദുൽ റഹുമാൻ മൗലവി,എ കെ ഉമർ മൗലവിഎന്നിവരെയും ആദരിക്കുകയുണ്ടായി. പെരുമ്പുഴ എ എ വാഹിദ് നന്ദി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0