ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

The US and Israel are reportedly preparing for military action against Iran

Feb 19, 2026 - 20:47
 0
ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും  റിപ്പോർട്ടില്‍ പറയുന്നു. ചെറിയ രീതിയിലുള്ള തിരിച്ചടികൾക്ക് പകരം ഇറാനെ പൂർണമായി പ്രതിരോധത്തിലാക്കുന്ന ഒരു ക്യാമ്പയിനാണ് ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. മിഡിൽ ഈസ്റ്റിൽ യുഎസ് തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുമായും യുദ്ധവിമാനങ്ങളുമായി ഏകദേശം 150ലധികം യുഎസ് സൈനിക ചരക്ക് വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0