75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക
The Trump administration will work to ensure that the generosity of the American people is no longer abused and will put America first
75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക. പാകിസ്ഥാൻ, റഷ്യ, ഇറാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഹൈ റിസ്‌ക്ക്' രാജ്യങ്ങളുടെ പട്ടികയിലാണ്. കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്‌തരായിരിക്കണമെന്നും അമേരിക്കക്കാർക്ക് സാമ്പത്തിക ബാധ്യതയാകരുതെന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈ റിസ്‌ക്ക് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ യുഎസിലെ പബ്ലിക് ചാർജായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ മാർഗനിർദ്ദേശങ്ങളുടെയും പൂർണ അവലോകനം സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നടത്തിവരികയാണ്.
സോമാലിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, നൈജീരിയ, തായ്‌ലാൻ്റ്, യെമൻ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ഭൂട്ടാൻ, എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ പൗരന്മാരുടെ വിസ നടപടികള്‍ നിർത്തി വയ്‌ക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













