സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണക്ക് ഇഡി പുതിയ സമൻസ് അയച്ചു
The ED has issued a fresh summons to Pinarayi Vijayans daughter Veena in connection with the CMRL monthly payment case
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ ടി.ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചു. 2026 ജൂൺ 17 ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര ഏജൻസി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ജൂൺ 12 വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ആദ്യ സമൻസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അന്ന് ഹാജരാകുന്നതിൽ നിന്ന് വീണ അവധി അപേക്ഷിച്ചതിനെത്തുടർന്നാണ് പുതിയ സമൻസ് അയച്ചത്. വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'എക്സാലോജിക് സൊല്യൂഷൻസ്' എന്ന ഐടി കമ്പനിയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കരിമണൽ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











