എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

The Directorate General of Civil Aviation has imposed a fine of Rs 1 crore on Air India

Feb 14, 2026 - 23:36
 0
എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. എയർവോർത്തീനസ് റിവ്യൂ സർട്ടിഫിക്കറ്റ്’ ഇല്ലാതെ എയർബസ് എ320 വിമാനം എട്ടുതവണ സർവീസ് നടത്തിയതിനാണ് നടപടി. യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തി യെന്നാണ് പ്രാഥമിക കണ്ടെത്തൽ.  സുരക്ഷാ രേഖകൾ ഇല്ലാതെ വിമാനം പറത്തിയത് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡിജിസിഎ നിയമപരമായ ഏറ്റവും ഉയർന്ന പിഴ തന്നെ ചുമത്തിയത്. ഫെബ്രുവരി 5-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 30 ദിവസത്തിനുള്ളിൽ എയർ ഇന്ത്യ പിഴയൊടുക്കേണ്ടതുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0