ശ്രീലങ്കയിലെ ഡിട്വാ ചുഴലിക്കാറ്റ്: അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു പ്രസിഡണ്ട് അനുര കുമാര ദിസനായകെ
Thousands of police, navy personnel and army troops are distributing food, clearing roads and moving trapped families to safety
ഡിട്വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം മരണസംഖ്യ 153 ആയി ഉയർന്നതിനെ തുടര്‍ന്ന്, ശ്രീലങ്കയിൽ പ്രസിഡന്റെ അനുര കുമാര ദിസനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
176 പേരെ കാണാതായിട്ടുണ്ട്. 15,000-ത്തിലധികം വീടുകൾ നശിക്കുകയും 78,000 പേരെ 800-ഓളം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി, ഇവയിൽ ഭൂരിഭാഗവും സ്കൂളുകളിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം, നാവികസേന, വ്യോമസേന, രംഗത്തുണ്ട്. ആയിരക്കണക്കിന് പോലീസുകാരും നാവികസേനാംഗങ്ങളും സൈനികരും ഭക്ഷണം വിതരണം ചെയ്യുകയും റോഡുകൾ വൃത്തിയാക്കുകയും കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥ സാധാരണഗതിയിൽ ആവുന്നതുവരെ ശ്രീലങ്കയിലും സമീപ പ്രദേശങ്ങളും തുടരണമെന്ന് ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













