നേരത്തെ നടന്ന ഇഡി റെയ്ഡുകളിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
Mohammed Riyaz says nothing illegal was found in previous ED raids
മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ്. ഈ വിഷയത്തെ പാർട്ടി രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് റിയാസ് പറഞ്ഞു. വീണ ക്വാളിഫൈഡ് ആണ്, അവർക്ക് ബിസിനസ് നടത്താനുള്ള അവകാശമുണ്ട്. ഒന്നും ഒളിച്ചുവച്ചല്ല വീണ കമ്പനി തുടങ്ങിയത്. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സർക്കാരിനെ സ്വാധീനിച്ച് ബിസിനസ് നടത്തുന്നതാണ് തെറ്റ്. അത് ആർക്കും പരിശോധിക്കാം. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ഇ.ഡി റെയ്ഡിനെ ഭയന്നോടില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്റെ സുഹൃത്തുക്കളുടെ അടക്കം വീടുകളിൽ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് റിയാസിന്റെ പ്രതികരണം. റിയാസിന്റെ സുഹൃത്തുക്കളുടെയും അദ്ദേഹവുമായി അടുപ്പമുള്ള കോഴിക്കോട്ടെ സിപിഎം.-ഡിവൈഎഫ്ഐ നേതാക്കളുടെയും വീടുകളിലടക്കം എട്ട് ഇടങ്ങളിളാണ് ഇ.ഡി സംഘം റെയ്ഡ് നടത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













