ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഏർപ്പെടുത്തി മെക്സിക്കോ

Mexico imposes 50 percent tax on vehicles from Asian countries

Dec 11, 2025 - 17:55
 0
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക്  50 ശതമാനം നികുതി ഏർപ്പെടുത്തി മെക്സിക്കോ

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക്  50 ശതമാനം നികുതി ഏർപ്പെടുത്തി മെക്സിക്കോ. ഇറക്കുമതി പരിഷ്‍കരണത്തിന്റെ ഭാഗമായാണ് നികുതിമാറ്റം എന്നാണ് വിലയിരുത്തൽ. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, തുർക്കി എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ചൈനയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് 20 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇനി അത് 50 ശതമാനമായി ഉയർത്തും. വാഹനങ്ങൾക്കു മാത്രമല്ല സ്റ്റീൽ, തുണിത്തരങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ പുതിയ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു, മോട്ടോർ സൈക്കിളുകൾക്ക് 35 ശതമാനം നികുതി ചുമത്തും. തുണിത്തരങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ തീരുവ ബാധകമാകും. മെക്സിക്കോയ്ക്ക് വ്യാപാര കരാറില്ലാത്ത രാജ്യങ്ങളെ ഈ പുതിയ പദ്ധതി പ്രത്യേകിച്ച് ബാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0