കേരളത്തിൽ മഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും ഇടിമിന്നലിനും കാറ്റിനും ബാധ്യത

May 10, 2026 - 07:38
May 10, 2026 - 07:46
 0
കേരളത്തിൽ മഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും ഇടിമിന്നലിനും കാറ്റിനും ബാധ്യത

കേരളത്തിൽ മഴ ശക്തമാകുന്നു; എല്ലാ ജില്ലകളിലും ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മന്നാർ ഉൾക്കടലിനും സമീപ ശ്രീലങ്കയ്ക്കുമുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 11ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നാണ് പ്രവചനം.

ഇതിനുപുറമെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായും ചക്രവാതച്ചുഴി സജീവമാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇന്ന് മുതൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ—

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംകൊല്ലം, പത്തനംതിട്ട, ആലപ്പുഴഎറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.

കടലോര മേഖലകളിലും മലനിര പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും, ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0