ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
Its a Medical Miracle which started in the surrounding areas of Kodungallur was completed in Kochi after fifty-five days of shooting
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഖില ഭാർഗവൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.നിലീൻ സാന്ദ്ര തിരക്കഥ,സംഭാഷണമെഴുതുന്നു.കൊടുങ്ങല്ലൂർ പരിസര പ്രദേശങ്ങളിലായി ആരംഭിച്ച "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" അൻപത്തിയഞ്ച് ദിവസത്തെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലാണ് പൂർത്തിയായത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുന്ന ഈ ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











