ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍
Iran has submitted a new 14 point proposal for peace talks to end the US Israeli aggression
ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍. എല്ലാ മേഖലയിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിര്‍ദേശം. മുപ്പത് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നും 14 ഇന നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഭാവിയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം, ഉപരോധങ്ങള്‍ പിന്‍വലിക്കണം, ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണം എന്നിങ്ങനെയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











