പുസ്തക വിവാദത്തിൽ പ്രതികരണവുമായി മുൻ കരസേന മേധാവി ജനറൽ മനോജ് നരവനെ
Former Army Chief General Manoj Naravane has reacted to the book controversy
പുസ്തക വിവാദത്തിൽ പ്രതികരണവുമായി മുൻ കരസേന മേധാവി ജനറൽ മനോജ് നരവനെ. പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റൽ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന പെൻഗ്വിന്റെ പ്രസ്താവന നരവനെ റീട്വീറ്റ് ചെയ്താണ് നിലപാട് വ്യക്തമാക്കിയത്. പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്നാണ് നരവനെ കുറിച്ചത്. ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ എത്തിയതോടെയാണ് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് തുടക്കമായത്. പുസ്തകം അനധികൃതമായി പ്രചരിക്കുന്ന പതിപ്പുകൾ പകർപ്പവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകാവകാശമുള്ള പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











