സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
Chief Minister VD Satheesan said that the situation in the state is under control
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രം വെള്ളം ഇറങ്ങിപ്പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഏഴ് പേരെ കാണാതായി. 165 ഹെക്ടർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോകുമ്പോൾ വീടുകളിൽ വെള്ളം കയറിയവർക്കും 10,000 രൂപ അടിയന്തരമായി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ണിടിച്ചിലിലും മറ്റും വീട് പൂർണമായി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം വർധിപ്പിച്ചു. സ്ഥലം വാങ്ങി വീട് വെയ്ക്കുന്നവർക്ക് നേരത്തെ 6 ലക്ഷം രൂപ സ്ഥലം വാങ്ങാനും 4 ലക്ഷം രൂപ വീട് വെയ്ക്കാനുമായി 10 ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഇത് 12 ലക്ഷമാക്കി ഉയർത്തിയെന്നും വീട് പൂർണമായി നഷ്ടമായവർക്ക് വീട് വെയ്ക്കാനുള്ള ധനസഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കി ഉയർത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













