കൊട്ടാരക്കര നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥി അഡ്വ.പി.അയിഷാ പോറ്റി പ്രിയപ്പെട്ട ജനങ്ങളോട് അഭ്യർത്ഥിക്കുന്നു....
കൊട്ടാരക്കര നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥി അഡ്വ.പി.അയിഷാ പോറ്റി പ്രിയപ്പെട്ട ജനങ്ങളോടു് അഭ്യർത്ഥിക്കുന്നു....
പ്രിയമുള്ള സഹോദരി സഹോദരന്മാരേ,
കൊട്ടാരക്കര നീയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി "കൈപ്പത്തി " ചിഹ്നത്തിൽ ഞാൻ മൽസരിക്കുകയാണ്. മുൻകാലങ്ങളിൽ നിങ്ങൾ ഏവരും തന്നിട്ടുള്ള സ്നേഹവും കരുതലുമാണ് നാളിതുവരെയുള്ള എൻ്റെ ഊർജ്ജവും - നിങ്ങളിൽ ഒരാളായി മുൻകാലങ്ങളിലെ പോലെ തന്നെ നമ്മുടെ നാടിൻ്റെ വികസന മുന്നേറ്റത്തിനായി നിങ്ങളുടെ ഓരോരുത്തരുടേയും ശബ്ദമായി എന്നും ഞാൻ കൂടെ ഉണ്ടാവും എന്ന് ഞാൻ ഉറപ്പ് തരുന്നു. നീണ്ട 15 വർഷക്കാലം കൊട്ടാരക്കര നിയോജക മണ്ഡലത്തിൻ്റെ എം.എൽ.എ എന്ന നിലയിൽ നിങ്ങളോടൊപ്പം നിങ്ങൾക്കായി നമ്മുടെ നാടിൻ്റെ വികസന വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി "കൈപ്പത്തി " ചിഹ്നത്തിൽ മത്സരിക്കുന്ന എന്നെ വിജയിപ്പിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു....
എന്ന്,
നിങ്ങളുടെ സ്വന്തം,
അഡ്വ.പി.അയിഷാ പോറ്റി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













