അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇറാനെതിരായ സാമ്പത്തിക നീക്കങ്ങളെന്ന് അബ്ബാസ് അരഗ്ചി

Abbas Araghchi says economic moves against Iran are aimed at distracting attention from Americas domestic problems

Aug 21, 2026 - 10:44
 0
അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇറാനെതിരായ സാമ്പത്തിക നീക്കങ്ങളെന്ന് അബ്ബാസ് അരഗ്ചി

അമേരിക്കയുടെ വമ്പന്‍ കടബാധ്യതയും കുതിച്ചുയരുന്ന പലിശ നിരക്കുകളും മറയ്ക്കാനാണ് ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക നീക്കങ്ങളെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്, പുതിയ നീക്കം അമേരിക്കയെ വീണ്ടും തോല്‍വിയിലേക്ക് നയിക്കുമെന്നും അരഗ്ചി മുന്നറിയിപ്പ് നല്‍കി. അമേരിക്കയാണ് വലിയ പ്രതിസന്ധിയുടെ മുനമ്പിലുള്ളത്. പരാജയപ്പെട്ട നയങ്ങള്‍ തന്നെ വീണ്ടും ഇരട്ടിയാക്കി നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ പരാജയത്തിലേക്കാകും തള്ളിവിടുക. യുഎസ് സാമ്പത്തിക ഭീകരത ലോകമെമ്പാടുമുള്ള ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാനെതിരായ സാമ്പത്തിക നടപടികളുമായി സഹകരിക്കണമെന്ന് ചൈനയോട് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അഭ്യര്‍ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0